വ്യക്തമായ വരികളില്‍,
വ്യക്തമായിക്കുറിക്കാന്‍ കഴിയുന്ന,
വ്യക്തിബന്ധങ്ങളില്‍,
വെട്ടിത്തിരുത്താനാവാത്ത,ഏകബന്ധം
മാതൃബന്ധം തന്നെയല്ലേ?
ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കും,
കോരിച്ചൊരിയുന്ന പേമാരിക്കും,
ചുഴറ്റിയെറിയുന്ന കൊടുംകാറ്റിനും,
കടപുഴകിവീഴ്ത്താന്‍ കഴിയാത്ത
ഏകബന്ധവും അമ്മതന്നെയല്ലേ?
വഞ്ചിക്കുന്ന പുഞ്ചിരിക്കും,
നിശ്വസിക്കുന്ന അവിശ്വാസത്തിനും,
വീമ്പിളക്കുന്ന വികാരത്തിനും,
വിലാസമായ വിനോദത്തിനും,
വീണ്‍വാക്കുചൊല്ലിപ്പിരിയാന്‍
കഴിയാത്തഏകബന്ധവും
മാതാവുതന്നെയല്ലേ?
കാലത്തിന്റെ കണക്കുപുസ്തകത്തില്‍
നെടുകെയും,കുറുകെയുമെഴുതി
കണക്കുകൂട്ടുമ്പോള്‍,
എന്നും എങ്ങോട്ടുകൂട്ടിയാലും,
കിഴിച്ചാലും,
ഗുണിച്ചാലും,ഹരിച്ചാലും,
ഉത്തരം തെറ്റാതെകിട്ടുന്ന ഒരേ
ഒരു കണക്ക്,
അമ്മയുടേതുതന്നെയല്ലേ?
സുപ്രഭാതം പോലെ,
സന്ധ്യാദീപം പോലെ,
മനസ്സാക്ഷിയുടെ തിളക്കം പോലെ,
മാസ്മരസൌഖ്യമരുളുന്ന
മന്ത്രസ്വരൂപിണിയും മറ്റാരുമല്ലല്ലോ?
മായ്ച്ചാലും മായാത്ത
മധുര സ്മരണകളില്‍,
മങ്ങാതെ മറയാതെ മഞ്ഞുപോലെ
മനോഹരിയായ മാതൃത്വമേ....
മനസ്സുകൊണ്ട് ,മന്ദഹാസത്തോടെ
മറ്റാരുമറിയാതെ മന്ദം,മന്ദം..
മാറില്‍ ചേര്‍ന്ന് മയങ്ങട്ടെ!
ഞാന്‍....മതിവരുവോളവും....
ശ്രീദേവിനായര്‍.
13 comments:
അമ്മയുടെ സ്നേഹമൊക്കെ മനസ്സിലാക്കാനും തിരിച്ചറിയാനും അനുഭവിക്കാനും ഒക്കെ ഒരു ഭാഗ്യം വേണം.
ഈ ലോകത്തില്‍ മാതൃസ്നേഹം അനുഭവിക്കാന്‍ യോഗമുള്ളവര്‍ തന്നെയാണ് ഏറ്റവും വലിയ പുണ്യം
ചെയ്തവര്‍ എന്നു ഞാനും കരുതുന്നു.
എല്ലാ ഭാവുകങ്ങളും
സ്നേഹത്തോടെ,
ആത്മ
ദേവിയേച്ചീ, വളരെ നന്നായിട്ടുണ്ട്....അമ്മ...അതു പറയുമ്പോള്‍ തന്നെ ഒരു പ്രത്യേകതയല്ലേ......ഏതു സന്തോഷത്തേക്കാളും, മറ്റേതു ബന്ധത്തേക്കാളും വിലമതിപ്പുള്ളതും അമ്മതന്നെ...പറഞ്ഞാലും എഴുതിയാലും തീരുമോ അമ്മയേപ്പറ്റി.....അമ്മയ്ക്കുപകരം അമ്മ മാത്രം.....ആശംസകള്‍....സ്നേഹത്തോടെ മയില്‍പ്പീലി...
ആത്മാ,
വളരെ നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
മയില്‍പ്പീലി,
വളരെ നന്ദി..
സ്വന്തം,
ദേവിയേച്ചി.
അഹമ്മ്ദ് ,
വളരെ സന്തോഷം..
നന്ദി..
സ്നേഹത്തോടെ,
ശ്രീചേച്ചി.
പൊക്കിള്‍ കൊടി മുറിചെന്നെ അകറ്റിയ
നാള് വര്യ്ക്കും ഞാന്‍ നീയായിരുന്നു.
നിന്റെ ജീവന്റെ അമ്ശമായ് ,
ഒരു മാംസ പിണ്ടമായ്,
നിന്നില്‍ നിന്നേറ്റം ഗുണമാര്‍ന്നതോക്കെയും
ഊറ്റിയെടുത്തു ഞാന്‍ , ഒരു പരാഗത്തെ പോല്‍
എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ
ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........
അജീഷ്,
നന്ദി..
മറ്റൊന്നും നല്കുവാനി
ല്ലകൈയ്യില്...
പെറ്റമ്മ്യ്ക്കേകുന്നു
ഞാനെന്റെജന്മം...
സസ്നേഹം,
ശ്രീദേവിനായര്‍..
നല്ല വരികൾ
ഇപ്പോഴുമൊരു വിഷമം വരുമ്പോള്‍ അമ്മയുടെ മടിയില്‍ പോയി തലചായ്ച്ചു വെക്കാന്‍ മോഹം തോന്നാറുണ്ട്
ലക്ഷ്മി,
വളരെ നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
കുമാരന്,
നമ്മെ,പൂര്‍ണ്ണമായ്
അറിയുന്നത് അമ്മ
മാത്രമല്ലേ?
അഭിപ്രായത്തിനു നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
saadhaarana ammyaodanee vaka kaaryangal chodikkaru...
ethaayaalum sreedeviyum oru ammayanallo aviduthe kuttyolde...
ithinorutharam tharoo......
അടുത്ത 6 മാസത്തേക്ക്
ശിവന്, പാര്‍വതി, കൃഷ്ണന്, ഗണപതി, അയ്യപ്പന്, സുബ്രഫ്മണ്യന്‍, ഹനുമാന്, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് - എന്നീ ദേവി ദേവര്‍ന്മാര്‍ക്കുള്ള വിശേഷാല്‍ പൂജകള്‍ എന്താണെന്ന് അറിഞ്ഞാല്‍ തരക്കേടില്ല..
അറിയില്ലെങ്കില്‍ കൂട്ടുകാരോട് ചോദിച്ച് പറയണം...
പഞ്ചാംഗത്തിലും, കലണ്ടറിലും എല്ലാം ഉണ്ടെന്ന് പറയുന്നു..
പക്ഷെ എളുപ്പം ഇതാണല്ലോ.....
നിലാവുപോലെ,
തീര്‍ച്ചയായും....
വിളിച്ചോളൂ....
അമ്മ...ആ പദം
എത്രയോ സുന്ദരമാണ്...
ഞാനും ഒരു അമ്മയാണ്!
(വളരെ വൈകിയാണ്
ഈ കമന്റ് കണ്ടത്..
ക്ഷമിക്കുമല്ലോ?)
സസ്നേഹം,
അമ്മ.
Post a Comment