വീട്ടിനുള്ളില്‍ കള്ളനെക്കണ്ടനായ
വീടുചുറ്റിഓടുന്നു,കുരയ്ക്കുന്നു.
അവന്‍പലഭാവങ്ങളുംകാണിക്കുന്നു.
ഉടമസ്ഥന്‍വന്ന്കള്ളനെകണ്ടുപിടിച്ചാലെ,
അവന് കുര മതിയാക്കുകയുള്ളു.
അതുപോലെയാണെന്റെ മനസ്സുമിപ്പോള്‍,
കുരയ്ക്കുന്നനായയെപ്പോലെ
അസ്വസ്തമാണത്.
കാരണം കള്ളനെകാണിച്ചുതരാന്‍ എന്റെ
മനസ്സിനു കഴിയുന്നില്ല.
അവന് ഒളിച്ചിരുന്നുതുടങ്ങിയിട്ട് കാലം
എത്രയോ കഴിഞ്ഞിരിക്കുന്നു.
ഉള്ളിലിരിക്കുന്ന കള്ളനെക്കാണാതെ
ഞാന്‍ പുറമേ അന്യേഷിച്ചു
നിരാശയായി നെടുവീര്‍പ്പിടുന്നു.
എന്നിട്ടും അവനെ ഞാന്‍ കാണുന്നുമില്ല!
കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുമില്ല.!
ശ്രീദേവിനായര്‍.
6 comments:
good :)
കാപ്പിലാന്,
Thanks...
may b u r the thief....hahaha...
ഗോപക്,
yes, you said it.
haaaaa
കള്ളന് കപ്പലീല് തന്നേ... :)
നിരക്ഷരന്,
അഭിപ്രായം
ഇഷ്ടമായി.നന്ദി.
ശ്രീദേവിനായര്‍.
Post a Comment