Saturday, June 7, 2008

ചതി

വരികള്‍വ്യക്തമായിരുന്നൂ..
ഞാന്‍ നോക്കി,വീണ്ടും..വീണ്ടും..വീണ്ടും..
കവിയുടെ എഴുത്തില്‍,നേരുണ്ടോ?
തീര്‍ച്ചയായും..
കവി അറിയാതെയെങ്കിലും,അവപുറത്തുതലനീട്ടും.
ചിലപ്പോള്‍,ഉഗ്രവിഷമുള്ളസര്‍പ്പമായ്..
ചിലപ്പോള്‍,മനം മയക്കുന്നമദാലസയായ്..
മറ്റുചിലപ്പോള്‍,അപശ്രുതിയുയര്‍ത്തുന്ന
ഗാനമായ്...
പക്ഷെ..
ഇപ്പോള്‍ കവിയുടെമനസ്സ്തലനീട്ടുന്നൂ..
അതില്‍മുഖംഞാന്‍ കാണുന്നില്ലാ.
അന്ധകാരം മാത്രം..
തമസ്സിന്റെനടുവില്‍,ഒന്നിനുംവയ്യാത്തനിലയില്‍,
അസത്യവും,ചതിയും,പതുങ്ങിനില്‍ക്കുന്നൂ..
കപടതയും,വഞ്ചനയും.അന്യോന്യംനോക്കി,
കണ്ണിറുക്കുന്നൂ...
അക്ഷരം അപ്പോഴും ഉത്തരമില്ലാതെ,.
അടുത്ത ഇരയ്ക്കുവേണ്ടി തലനീട്ടുന്നൂ...
ഞാന്‍ വീണ്ടും..വീണ്ടും..നോക്കി..
ഒരു മിന്നല്‍ പിണരിന്റെവെളിച്ചത്തില്‍..
എനിക്കു വായിക്കാന്‍...കഴിഞ്ഞൂ...
എഴുത്തിന്റെ എല്ലാ അക്ഷരങ്ങളിലും,
എഴുത്ത് കവിയെ ചതിക്കാന്‍ തുടങ്ങിയിരിക്കുന്നൂ..?

11 comments:

നജൂസ്‌ said...

കവിയുടെ എഴുത്തില്‍,നേരുണ്ടോ?

നേരും നെറിയും തിരിച്ചറിയാതായിരിക്കുന്നു

SreeDeviNair.ശ്രീരാഗം said...

നജൂസ്..
ശരിയാണു..
ഒന്നിലുമിപ്പോള്‍...
സത്യമില്ലാ..
ശ്രീദേവി

തണല്‍ said...

നെറികെട്ട ലോകത്ത് എന്തിനാണ് ആര്‍ക്കുവേണം പൊള്ളിക്കാന്‍ മാത്രം കഴിയുന്ന സത്യങ്ങള്‍..
“വിളക്കണച്ച്
അനീതിയുടെ കാവല്‍ക്കാരാവുക..
എല്ലാവരിലും ഗോഡ്സേ പടരുന്നു”

Unknown said...

കവിതയുടെ മനസു എന്നെ മരിച്ചു പോയിരിക്കുന്നു.
ഇന്ന് കവിത ഒരു കവിക്ക് നഷടപെട്ട ആയുധമാണ്

SreeDeviNair.ശ്രീരാഗം said...

തണല്‍.
നീതിമാന്മാരുടെ,
കാലം കഴിഞ്ഞു
പോയിരിക്കുന്നൂ..
അല്ലേ?
ശ്രീദേവി

SreeDeviNair.ശ്രീരാഗം said...

അനൂപ്...
നഷ്ട്പ്പെട്ട ആയുധം,
മാത്രമല്ലാ..
ഉപയോഗശൂന്യവും..
ശ്രീദേവി

തണല്‍ said...

നീതിമാന്മാരു കാലഹരണപ്പെട്ടിട്ടില്ലാ ടീച്ചറേ..ഇരുള് പൊതിഞ്ഞ ദിക്കുകളില്‍ നിന്നെല്ലാം ഇടിമിന്നല്‍ ചിറകുമായി ആയിരങ്ങള്‍ നാളെയെത്തുമിവിടെ..അതുവരെ നമുക്ക് അനീതിയും കൊറിച്ച് കാത്തിരിപ്പ് തുടരാം:)

അഞ്ചല്‍ക്കാരന്‍ said...

“വരികള്‍ അവ്യക്തമായിരുന്നു...” എന്ന് വായിക്കാമല്ലോ അല്ലേ?

SreeDeviNair.ശ്രീരാഗം said...

അഞ്ചല്‍ക്കാരന്‍.
ആ അവ്യക്തതയില്‍,
ഒരു വ്യക്തത,
ഉണ്ടെന്നുതോന്നുന്നില്ലേ?
നന്ദി..
ശ്രീദേവി

ബഷീർ said...

എവിടെയും പൊയ്മുഖങ്ങളായിരിക്കുന്നു. ആരെയോ പ്രീതിപ്പെടുത്താന്‍ ആര്‍ക്കൊക്കെയോ വേണ്ടി തൂലികയുന്തുന്നവരാല്‍ നിറയുന്നു ഇവിടം..

എങ്കിലും ഒരു വെള്ളിടിയായി സത്യം എന്നും തല നീട്ടി വെളിയില്‍ വരുകതന്നെ ചെയ്യും

ആര്‍ജ്ജവത്തോടെ എഴുതുക..

SreeDeviNair.ശ്രീരാഗം said...

ബഷീര്‍..
ഒറ്റപ്പെടുത്തലുകളിലും,
കുറ്റപ്പെടുത്തലുകളിലും,
കൂടിനേരിനെപലരും,
തളച്ചിടുന്നു..അല്ലേ?
അഭിപ്രായത്തിനു,
നന്ദി..
ശ്രീദേവി