Monday, June 2, 2008

മൌനം

ഒരുശബ്ദംപുറപ്പെടുകയാണു..
അതുഇരകളെകൊന്നുതിന്നുന്ന,
ജീവികളെപ്പോലെയാണു..
വലിയവ,ചെറിയവയെകൊന്നു..
അവസാനംവലിയശബ്ദങ്ങള്‍,
ഉള്ളിടത്തേയ്ക്ക്,ചെറിയവ വരാതായീ..
ചെറിയശബ്ദങ്ങള്‍പരല്‍മീനുകളെപ്പോലെ,
ഓടിക്കൊണ്ടിരുന്നൂ...
പുറത്തുവന്നാല്‍,വിഴുങ്ങുമെന്നുഭയന്നു,
അകന്നുതന്നെക്കഴിഞ്ഞു..
അവജനിക്കാതെതന്നെജീവിക്കാന്‍,
ശ്രമിക്കുന്നുണ്ടായിരുന്നൂ...
അവമൌനമായിരുന്നൂ...
അവയുടെഅര്‍ത്ഥംസമ്മിശ്രമാണു...
അവപലകാലങ്ങളിലും,പലയിടങ്ങളിലുമുണ്ട്..
അവ ഒരിക്കലും പിറവി യെടുക്കില്ലെന്നു,
ഉറപ്പുകൊടുത്തുകൊണ്ടുകഴിയുകയാണ്..
ചിലമൌനങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പു,
അവയ്ക്ക്ശബ്ദമാകാന്‍,കഴിഞ്ഞിരുന്നുവോ??
മരണത്തെക്കുറിച്ചു അവയെങ്ങനെ മനസ്സിലാക്കീ...??

6 comments:

Rafeeq said...

കൊള്ളാം.. :)

Shooting star - ഷിഹാബ് said...

കവിത വളരെ ഇഷ്ടായി. ആദ്യയിട്ടാ ഈ ബ്ലോഗ് വിസിറ്റ് ചെയ്യുന്നത്

Jayasree Lakshmy Kumar said...

സര്‍വ്വകാലപ്രസക്തം

SreeDeviNair.ശ്രീരാഗം said...

rafeeq.
വളരെ സന്തോഷം
ശ്രീദേവി

SreeDeviNair.ശ്രീരാഗം said...

shootingstar-ഷിഹാബ്..
വിസിറ്റ് ചെയ്തതില്‍,
വളരെ,സന്തോഷം.
ഇനിയും വരുക.
ശ്രീദേവി.

SreeDeviNair.ശ്രീരാഗം said...

lakshmy..
മൌനം തന്നെയല്ലേ?
മിക്കപ്പോഴും നമ്മെ
രക്ഷിക്കുന്നതു?
ശ്രീദേവി