നഷ്ടപ്പെടുമ്പോള്‍മാത്രംതിരിച്ചറിയുന്ന
ബന്ധങ്ങളുടെ തീവ്രത,
നഷ്ടപ്പെടാതിരിക്കാന്‍വഴിയൊരുക്കുന്നില്ല;
കാലം കനിവുകാട്ടാതിരിക്കുമ്പോള്‍,
മനസ്സും ശരീരവും നഷ്ടങ്ങളെ
മറക്കാന്‍ ശ്രമിക്കുന്നു.
എന്നും ലാഭം മാത്രം കൊയ്യുന്നൊരു
യന്ത്രമായ്,ആഗ്രഹങ്ങള്‍!
അതിനായ് മാത്രം ഞാന്‍
ആശിച്ചുകൊണ്ടേയിരിക്കുന്നു!
ഇത്രയുംമോഹങ്ങള്‍എന്നിലുണ്ടായിട്ടും,
ഞാനെന്തേ നിര്‍വ്വികാരയായീ?
എന്നോട്ഞാന്‍എന്നുംചോദിക്കുന്നൂ.
ഉത്തരം ഒരു ചിരിയിലൊതുക്കുമ്പോള്‍,
കാരണവും ഞാന്‍ കണ്ടുപിടിക്കുന്നു.
എന്തെന്നല്ലേ?
ഒരുചിരിക്ക് ഞാന്‍ ഒരിക്കലും
വില നല്‍കേണ്ടതില്ലല്ലോ?
അത് എന്റേതു മാത്രമല്ലേ?
എന്റെ സ്വന്തം,പുഞ്ചിരി.!
ശ്രീദേവിനായര്‍.
5 comments:
ആഗ്രഹങ്ങള്‍, അത്യാഗ്രഹങ്ങളാകുന്നതാവാം കാരണം.:)
വേണുജി,
കാര്യം ശരിയാണ്!
സസ്നേഹം,
ശ്രീദേവി.
നന്നായിരിക്കുന്നു
ലക്ഷ്മി,
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
realy true
Post a Comment