സഞ്ചരിക്കാന്‍ ദുഷ്കരമായിടത്തൊക്കെ
ഞാന്‍ ഒറ്റയ്ക്ക് സഞ്ചരിച്ചു.
സുകരമായിടത്ത് മടിച്ചുനിന്നു.
കാത്തിരുന്നവരെഎപ്പോഴുംനിരാശരാക്കി
ഏകാന്തതയുടെ തീരങ്ങളിലഭയംതേടി.
നിശയുടെനീര്‍ക്കയങ്ങളില്‍ മുങ്ങി
ത്താഴാതിരിക്കാന്‍,
സ്വപ്നങ്ങളെ പഞ്ഞിപോലെ
മൃദുലമാക്കി.
അവ,അനന്തതയില്‍ പാറിപ്പറന്ന്
എന്നെ വാനോളം ഉയര്‍ത്തിപ്പറത്തി.
സൂര്യരശ്മികള്‍ തട്ടി ഞാന്‍
ഏഴുനിറങ്ങളില്‍ പുഞ്ചിരിച്ചു.
സ്ഫടികം പോലെ നിഷ്കളങ്കമായിരി
ക്കാന്‍ആവതും ശ്രമിച്ചു.
പക്ഷേ,ഒരുയാത്രയ്ക്കുശേഷം
എന്റെ സ്വപ്നങ്ങള്‍,
മഞ്ഞുതുള്ളിയുടെ നനവേറ്റ്
പറക്കാതെ നിന്നു.
ഞാനാകട്ടെ,
കുപ്പിച്ചില്ലുപോലെ;
പൊട്ടിത്തകര്‍ന്നു!
ശ്രീദേവിനായര്‍.
9 comments:
ദേവിയേച്ചീ,
ആര്‍ക്കും പിടികിട്ടാത്ത മനുഷ്യ മനസ്സിനേപ്പറ്റിയെഴുതിയതു നന്നായിട്ടുണ്ട്.........മയില്‍പ്പീലി
മയില്‍പ്പീലി,
നന്ദി...
സ്വന്തം,
ദേവിയേച്ചി.
ഒരു മഞ്ഞുതുള്ളി കാലത്തിന്‍റെ പ്രളയമാകുന്നത്...
ആശംസകള്‍.
ഫസല്‍,
അഭിപ്രായത്തിനു
നന്ദി.
കുപ്പിച്ചില്ലുപോലെ;
പൊട്ടിത്തകര്‍ന്നു!
പെട്ടെന്നങനെ തകരാതെ...
ചേച്ചീ, വളരെ നന്നായിട്ടുണ്ട്. നന്ദി
niyaz,
വളരെ നന്ദി.
ഗോപക്,
അഭിപ്രായം നന്നായീ..
നന്ദി.
kormath12,
വിലയേറിയ
അഭിപ്രായത്തിനു
വളരെ നന്ദി.
Post a Comment