Wednesday, October 1, 2008

അഹിംസ

കുറ്റപ്പെടുത്തലുകള്‍,
പരിഹാസശരങ്ങള്‍,
എല്ലാം മനുഷ്യസഹജമോ?

വേദനിപ്പിക്കുന്നവര്‍
വേദാന്തികളെപ്പോലെസംസാരിക്കുന്നു.
അഹിംസയെപ്പറ്റിപ്രസംഗിക്കുന്നു.

വേദനിക്കുന്നവന്റെകവിളില്‍
ആഞ്ഞടിക്കുമ്പോള്‍,
മറ്റേക്കവിളിന്റെഊഴവുംകാത്ത്
കണ്ടുനില്‍ക്കുന്നവന്‍പൊട്ടിച്ചിരിക്കുന്നു;
കാത്തുനില്‍ക്കുന്നു.

മഹാത്മാക്കളുടെപാത
പിന്തുടരുന്നുവെന്നവകാശപ്പെടുന്ന
സംസ്ക്കാരം,
ഇന്നുവെറും കമ്പോളച്ചരക്കുമാത്രം!

തെരുവോരങ്ങളിലെ,അശാന്തിയെ
കാണുന്നില്ല;
കണ്ടതായിനടിക്കുന്നില്ല!


ശ്രീദേവിനായര്‍.





5 comments:

siva // ശിവ said...

ഇതേ പോലുള്ള ചിന്തകള്‍ പലപ്പോഴും എനിക്കും ഉണ്ടായിരുന്നു.....വേദനൈപ്പിക്കുന്നവരെക്കുറിച്ചുള്ള വരികള്‍ സുന്ദരം....എത്ര സുന്ദരമായി ഇതിനെ വരികള്‍ ആക്കിയിരിക്കുന്നു....

SreeDeviNair.ശ്രീരാഗം said...

ശിവ,
അഭിപ്രായത്തിനു
നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.

നഗ്നന്‍ said...

മഹാത്മാക്കള്‍
എന്നൊന്നില്ല,
വെറും മനുഷ്യര്‍ മാത്രം.

മനുഷ്യത്വമില്ലാത്ത
നമ്മള്‍,
അതുള്ളവരെ
മഹാത്മാക്കളാക്കുന്നു.

നമ്മളിലെ
മൃഗത്തെ കെട്ടിയിടുന്നതിലും
സുഗമമായ ഒന്നാണാല്ലൊ,
അതു സാധിച്ചവനെ
മഹാത്മാവെന്ന് വിളിച്ച്‌
ചാരുകസേരയിലിരിയ്ക്കുന്നത്‌

SreeDeviNair.ശ്രീരാഗം said...

നഗ്നന്‍,
മനുഷ്യത്വം,ഉള്ളതു
നമ്മെപ്പോലുള്ളവര്‍ക്കു
മാത്രമാണ്.

ചിലരുണ്ടെന്നു
അഭിനയിക്കുന്നു.
അത്രമാത്രം!

അഭിനയവും,ജീവിതവും
തമ്മിലുള്ള മത്സരം
എവിടെയും....

ശ്രീദേവിനായര്‍.

നിരക്ഷരൻ said...

കവിതകള്‍ എല്ലാം കൂടെ ഒരു ബ്ലോഗിനകത്താക്കിക്കൂടെ ചേച്ചീ. പലബ്ലോഗുകളില്‍ പോയാലേ വായിക്കാന്‍ പറ്റൂ എന്നൊരു ബുദ്ധിമുട്ട് ബാക്കി നില്‍ക്കുന്നു.

കമന്റുകളടക്കം എല്ലാ കവിതാ പോസ്റ്റുകളും ഒന്നിലേക്കാക്കാന്‍ മാര്‍ഗ്ഗമുണ്ട്.