Wednesday, June 4, 2008

ഞാന്‍

ജാഗ്രത് അവസ്ഥയില്‍ഞാന്‍,
ഞാനായിരിക്കുമെന്നുഞാന്‍,
കരുതുന്നൂ...
സുഷുപ്തിയിലും,സ്വപ്നത്തിലും,
ഞാന്‍,ഞാനായിരിക്കണമെന്നു,
ആഗ്രഹിക്കുകയുംചെയ്യുന്നൂ...
ഞാനെന്ന എന്നെഞാന്‍സകല ഇടങ്ങളിലും,
എന്നിലും,നിങ്ങളിലും,കാണാന്‍ശ്രമിക്കയും
ചെയ്യുന്നൂ...
പിന്നെ,ഞാനാരാണ്..?
ഇതുചോദിക്കുന്നതുഞാനെന്നോടുതന്നെയല്ലേ?
നിങ്ങളിലെ എന്നെനിങ്ങള്‍,തിരയുംപോള്‍...
എന്നിലെനിങ്ങളെഞാനെന്നില്‍ത്തന്നെകാണുന്നൂ..
നാമെന്നുമൊന്നുതന്നെയാണു..
ഒരുജീവിതത്തിന്റെതടവിലാക്കപ്പെട്ട,
പല അവസ്ഥാന്തരങ്ങള്‍...
പിന്നെ നാം എന്തിനുകലഹിക്കുന്നൂ?
സ്നേഹിക്കുക,അന്യരെ..
അവരില്‍ക്കൂടിഅവനവനേയും....

7 comments:

സിനി said...

“ഒരുജീവിതത്തിന്റെതടവിലാക്കപ്പെട്ട,
പല അവസ്ഥാന്തരങ്ങള്‍...
പിന്നെ നാം എന്തിനുകലഹിക്കുന്നൂ?“

ശരിയാണ്.
ഒന്ന് കണ്ണുചിമ്മി തുറക്കും നേരത്തേക്ക് മാത്രമായുള്ള
നൈമിഷികമായൊരീ ജീവിതത്തില്‍
നാമെന്തിന് അന്യോനം കലഹിക്കണം.
സ്നേഹത്തിന്റെ നനുത്ത തൂവാലകൊണ്ട്
നമുക്ക് ജീവിതം മധുരതരമാക്കാം.

ഒത്തിരി സ്നേഹിക്കുക,
ഒരിത്തിരി കാലത്തേക്കെങ്കിലും.

SreeDeviNair.ശ്രീരാഗം said...

സിനി..സ്നേഹം,
മനുഷ്യമനസ്സിനു
ശാന്തിനല്‍കുന്നൂ..
ക്ഷമിക്കുവാന്‍,
കഴിയുന്നവന്‍,
എന്നെന്നുംജയിക്കുന്നൂ
ശ്രീദേവി

നന്ദു said...

ഞാൻ ആരാണെന്ന അറിവ് ഉണ്ടായിരിക്കുന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ അറിവ്..!

SreeDeviNair.ശ്രീരാഗം said...

നന്ദു..
ആ തിരിച്ചറിവു..
ഉണ്ടാകുമ്പോള്‍.
ഒരാള്‍.ജ്ഞാനിയാകും..
ശ്രീദേവി

CHANTHU said...

ഇത്‌ ആത്മീയ വരികളാണല്ലെ. ന്നാലും നല്ല ചില പ്രേരണകള്‍ നല്‍കുന്നു. അഭിനന്ദനം.

SreeDeviNair.ശ്രീരാഗം said...

ചന്തു.
എല്ലാമവസാനിക്കുന്നതു,
അത്മീയതില്‍തന്നെയല്ലേ?
സ്നേഹപൂര്‍വ്വം,
ശ്രീദേവി..

Unknown said...

"നിങ്ങളിലെ എന്നെനിങ്ങള്‍,തിരയുംപോള്‍...
എന്നിലെനിങ്ങളെഞാനെന്നില്‍ത്തന്നെകാണുന്നൂ..
നാമെന്നുമൊന്നുതന്നെയാണു..
ഒരുജീവിതത്തിന്റെതടവിലാക്കപ്പെട്ട,
പല അവസ്ഥാന്തരങ്ങള്‍..."

വളരെ അർഥ സമ്പുഷ്ടമായ വരികൾ.സത്യം..
അഭിനന്ദനം...