വാക്കുകള്‍,ചിലപ്പോള്ശരങ്ങളാണ്...
മറ്റുചിലപ്പോള്‍,തവളകളാണ്...
ചാടിച്ചാടിനടക്കും..
ഓന്തുകള്‍,പ്രാവുകള്‍,ദിനോസറുകള്‍,
പലവിധമുണ്ട്,വാക്കുകള്‍..
നിറം മാറാന്‍ വാക്കുകള്‍ക്കേ..അറിയൂ..
ഉച്ചരിക്കുമ്പോഴോ,ആസ്വദിക്കുമ്പോഴോ,
വാക്കുകള്‍ സ്വയം ആലോചിക്കാറില്ല,
തന്റെ അസ്വാതന്ത്ര്യത്തെപ്പറ്റി,
ഒരിക്കല്‍ ,ഒരുവാക്കുപറഞ്ഞു.,
വേണ്ടായിരുന്നൂ..ഒന്നും,വേണ്ടായിരുന്നൂ...
ജീവിതം,വ്യര്‍ത്ഥമായതുപോലെ...
എന്തിനുവേണ്ടിയായിരുന്നൂ,ഇതൊക്കെ..?
വാക്കിനുവേണ്ടാത്തജീവിതം,
മനുഷ്യനു,വേണ്ടിയിരിക്കുന്നൂ...
വാക്കിനെ,വ്യഭിചരിക്കുന്ന മനുഷ്യനു.....
6 comments:
കയ്യില്‍ നിന്നു വിട്ട കല്ലും വായില്‍ നിന്ന വാക്കും ഒരുപോലെ. എവിടെ ചെന്നു കൊള്ളുമെ ആവോ.
നന്നായിരിക്കുന്നു.
നല്ല കവിത, അഭിനന്ദനങ്ങള്‍....
സാദിഖ്..
പറഞ്ഞുപോയ
വാക്കുകള്‍.
ഒരിക്കലും .
തിരിച്ചെടുക്കാന്‍
ആവില്ലാ അല്ലേ?
ശ്രീദേവി
ഹാരിസ്..
നന്ദി..
ശ്രീദേവി
ഹരീഷ്..
വളരെ നന്ദി..
ശ്രീദേവി
Post a Comment