Sunday, May 11, 2008

അമ്മ

അമ്മ, രണ്ടക്ഷരത്തിലൊതുങ്ങുമര്‍ത്ഥമോ?
അര്‍ത്ഥശൂന്യതയോ?എന്നെനോക്കി
ച്ചിരിക്കുന്നൂ അര്‍ത്ഥഗര്‍ഭമായ്,മെല്ലെ..മെല്ലെ..

യൌവ്വനം സമ്മാനിച്ച ഉദരത്തിന്‍പുഷ്പ്പങ്ങളെ,
പൂമരക്കൊമ്പുകളാക്കിമാറ്റിയവളമ്മ,
അമ്മയാം കാലത്തിന്റെദീനതയാര്‍ന്നമുഖം,
വിങ്ങിക്കരയുമ്പോള്‍ നാമെന്തോമറക്കുന്നൂ.

മിന്നുന്നകണ്ണുകളില്‍ ദീനതനിഴലിക്കും,
ചുമന്നുതുടുത്തൊരുകവിള്‍ത്തടം വിളറീടും,
അക്ഷരവ്യക്തത അക്ഷരതെറ്റുകളായ്നാവില്‍വീഴും,
നടനവശ്യത നടക്കാന്‍പോലുംവയ്യാതാക്കും.

പൊയ്പ്പോയവസന്തത്തിന്‍ തിളക്കവും മനസ്സിലേറ്റി,
ഗതകാലജീവിതസൌരഭം സ്വപ്നംകാണും,
അന്നത്തെയുവതി ഇന്നെന്തേ തളര്‍ന്നുപോയ്,
ഇന്നത്തെഅമ്മയേ എന്തേമറന്നുപോയ്.

സകലവും മക്കള്‍ക്കുനല്‍കുവാന്‍ ശ്രമിച്ചവള്‍,
സകലവുമവരുടെ നന്മയ്ക്കായ്ചെയ്തവള്‍,
തന്നിലെജീവന്‍ പോലുമവര്‍ക്കായുഴിഞ്ഞവള്‍,
തന്നിലെകഥയില്ലായ്മയിലിന്നും ലജ്ജിക്കുന്നൂ..

5 comments:

Unknown said...

oru ammayude vedana ee varikalil nhan kanunnu.

SreeDeviNair.ശ്രീരാഗം said...

സാദിഖ്..
അമ്മമാരുടെ മനസ്സു
നമ്മള്‍ പലപ്പോഴും
അറിയാന്‍ ശ്രമിക്കാറില്ലാ.
അല്ലേ?
ശ്രീദേവി

ഫസല്‍ ബിനാലി.. said...

'അമ്മ' ലോകത്തിലെ എറ്റവും മധുരമുള്ള വാക്ക്.
അമ്മയുടെ കരവലയത്തിനകത്തെ സുരക്ഷിതത്തവും

SreeDeviNair.ശ്രീരാഗം said...

ഫസല്‍..
അമ്മയ്ക്കു.പകരം
അമ്മമാത്രം അല്ലേ?
ശ്രീദേവി

SreeDeviNair.ശ്രീരാഗം said...

ലക്ഷ്മി..
നന്ദി..
ശ്രീദേവി