Friday, May 23, 2008

വാക്കുകള്‍

വാക്കുകള്‍,ചിലപ്പോള്‍ശരങ്ങളാണ്...
മറ്റുചിലപ്പോള്‍,തവളകളാണ്...
ചാടിച്ചാടിനടക്കും..
ഓന്തുകള്‍,പ്രാവുകള്‍,ദിനോസറുകള്‍,
പലവിധമുണ്ട്,വാക്കുകള്‍..
നിറം മാറാന്‍ വാക്കുകള്‍ക്കേ..അറിയൂ..
ഉച്ചരിക്കുമ്പോഴോ,ആസ്വദിക്കുമ്പോഴോ,
വാക്കുകള്‍ സ്വയം ആലോചിക്കാറില്ല,
തന്റെ അസ്വാതന്ത്ര്യത്തെപ്പറ്റി,
ഒരിക്കല്‍ ,ഒരുവാക്കുപറഞ്ഞു.,
വേണ്ടായിരുന്നൂ..ഒന്നും,വേണ്ടായിരുന്നൂ...
ജീവിതം,വ്യര്‍ത്ഥമായതുപോലെ...
എന്തിനുവേണ്ടിയായിരുന്നൂ,ഇതൊക്കെ..?
വാക്കിനുവേണ്ടാത്തജീവിതം,
മനുഷ്യനു,വേണ്ടിയിരിക്കുന്നൂ...
വാക്കിനെ,വ്യഭിചരിക്കുന്ന മനുഷ്യനു.....

Thursday, May 15, 2008

വിളക്കിയ കണ്ണികള്‍

പിരിയാന്‍ കഴിയില്ലെന്നറിയുമ്പോള്‍,
പിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുമ്പോള്‍,
കൂടെച്ചേര്‍ന്നു പിരിമുറുക്കാന്‍ ശ്രമിക്കുന്ന,
ഒരു ശക്ത്തിയാണ് ഐക്യം.
ഇതു,സമൂഹത്തിനു സമൂഹത്തോടുള്ള,
മനുഷ്യനു,മനുഷ്യനോടുള്ള
ജീവനു,ജീവനോടുള്ള,
പ്രതിപത്തിയോ?പ്രതിബദ്ധതയോ?
കപടതയോ?
സദാചാരമോ?
അതോ...വെറും തോന്നലുകള്‍മാത്രമോ?
ഏതായാലും,കണ്ണികള്‍ ചേര്‍ത്തു,
വിളക്കുന്നതിനേക്കാളുമെത്രയോഎളുപ്പമാണു,
കണ്ണികള്‍ പൊട്ടിച്ചുമാറ്റുക..
വിളക്കിയകണ്ണികളൊരിക്കലുംസ്ഥിരമായിട്ടിരിക്കില്ല,
തേയ്മാനം അതിനെ എപ്പോഴും രാകി,
ത്തീര്‍ത്തുകൊണ്ടേയിരിക്കും..

Sunday, May 11, 2008

അമ്മ

അമ്മ, രണ്ടക്ഷരത്തിലൊതുങ്ങുമര്‍ത്ഥമോ?
അര്‍ത്ഥശൂന്യതയോ?എന്നെനോക്കി
ച്ചിരിക്കുന്നൂ അര്‍ത്ഥഗര്‍ഭമായ്,മെല്ലെ..മെല്ലെ..

യൌവ്വനം സമ്മാനിച്ച ഉദരത്തിന്‍പുഷ്പ്പങ്ങളെ,
പൂമരക്കൊമ്പുകളാക്കിമാറ്റിയവളമ്മ,
അമ്മയാം കാലത്തിന്റെദീനതയാര്‍ന്നമുഖം,
വിങ്ങിക്കരയുമ്പോള്‍ നാമെന്തോമറക്കുന്നൂ.

മിന്നുന്നകണ്ണുകളില്‍ ദീനതനിഴലിക്കും,
ചുമന്നുതുടുത്തൊരുകവിള്‍ത്തടം വിളറീടും,
അക്ഷരവ്യക്തത അക്ഷരതെറ്റുകളായ്നാവില്‍വീഴും,
നടനവശ്യത നടക്കാന്‍പോലുംവയ്യാതാക്കും.

പൊയ്പ്പോയവസന്തത്തിന്‍ തിളക്കവും മനസ്സിലേറ്റി,
ഗതകാലജീവിതസൌരഭം സ്വപ്നംകാണും,
അന്നത്തെയുവതി ഇന്നെന്തേ തളര്‍ന്നുപോയ്,
ഇന്നത്തെഅമ്മയേ എന്തേമറന്നുപോയ്.

സകലവും മക്കള്‍ക്കുനല്‍കുവാന്‍ ശ്രമിച്ചവള്‍,
സകലവുമവരുടെ നന്മയ്ക്കായ്ചെയ്തവള്‍,
തന്നിലെജീവന്‍ പോലുമവര്‍ക്കായുഴിഞ്ഞവള്‍,
തന്നിലെകഥയില്ലായ്മയിലിന്നും ലജ്ജിക്കുന്നൂ..

Thursday, May 1, 2008

ആദ്യമായ്

പട്ടുടുപ്പിട്ടൊരു ബാലചാപല്യങ്ങള്‍,
പട്ടുറുമാലില്‍കണ്‍ തുടച്ചു,
അച്ഛന്റെ കൈപിടിച്ചിന്നും പതിവുപോല്‍,
അക്ഷരത്തിന്‍ ചുറ്റില്‍ഞാന്‍ നടന്നൂ.
അറിവില്ലാപൈതലായ് യെന്നുള്ളമെന്തിനോ,
അറിവുകള്‍ക്കായ് പരതിനിന്നൂ.
അറിയാത്തഭാവത്തില്‍ അച്ഛന്‍പിടിവിട്ടു,
അകലെയെങ്ങോ പോയ്മറഞ്ഞൂ.
അറിവുകളായിരം നേടിയെടുക്കുവാന്‍
അക്ഷരമാലയെന്‍ കൈപിടിച്ചു.
അറിവിന്‍ നിറവിനായ്കാത്തുനിന്നൂ,ഞാന്‍
അച്ഛനെവീണ്ടും തെരഞ്ഞുനിന്നൂ
നിറയും മിഴികളുമായ് വഴിവക്കില്‍,
അച്ഛനെ ഓര്‍ത്തുഞാന്‍ കരഞ്ഞൂ..